കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 517 പേര്‍ക്കെതിരെ ഖത്തറില്‍ നടപടി
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച സംഭവത്തിൽ 517 പേർ കൂടി പിടിയിലായതായി അധികൃതർ അറിയിച്ചു. | Action in Qatar against 517 people for violating Covid regulations
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നിയമനടപടികൾ കർശനമാക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച സംഭവത്തിൽ 517 പേർ കൂടി പിടിയിലായതായി അധികൃതർ അറിയിച്ചു.
പിടിയിലായ 517 പേരിൽ 412 പേരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ രീതിയിലുള്ള സാമൂഹിക അകലം പാലിക്കാത്തതിന് 98 പേരും മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് നാലുപേരും ക്വാറന്റീൻ നിയമം പാലിക്കാതിരുന്നതിന് മൂന്നുപേരും പിടിയിലായി.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പിടിയിലായ എല്ലാവരെയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. അതേസമയം, ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഖത്തറിൽ പിടികൂടിയത്. ഇവരെയെല്ലാം പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നത് ഖത്തറിൽ നിർബന്ധമാണ്. കോവിഡ് പ്രതിരോധ നടപടികൾ വളരെ ശക്തമാണ്. ഒരു കുടുംബത്തിൽ നിന്നുള്ളവരൊഴികെ നാലുപേരിൽ കൂടുതൽ കാറിൽ യാത്ര ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്.
Action in Qatar against 517 people for violating Covid regulations