ഒമാനിൽ കർശന നിയന്ത്രണം; വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

ഒമാനിൽ കർശന നിയന്ത്രണം; വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

മസ്‌കത്ത്: ഒമാനിൽ കർശന നിയന്ത്രണം തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ കോവിഡ് വാക്സീന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരായ നടപടികള്‍ പിന്നീടു പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സീനെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകും. സ്വകാര്യ മേഖലയിലും ഇതേ നടപടി തുടരുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് അവസാനത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്കു കോവിഡ് വാക്സീന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. വാക്സീനെടുത്ത 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ മരണ നിരക്ക് ക്രമേണ കുറഞ്ഞുവരികയാണ്. ഈദ് ആഘോഷങ്ങളിലെ ഒത്തുചേരലുകള്‍ കോവിഡ് ബാധയും മരണങ്ങളും ഉയരാനിടയാക്കും.

രാത്രികാല ലോക്ക്ഡൗണ്‍ പുതിയ കേസുകള്‍ കുറയ്ക്കാന്‍ സഹായകമായി. വര്‍ഷം അവസാനത്തോടെ ഏഴു ദശലക്ഷം വാക്സീന്‍ ഒമാന്‍ സ്വന്തമാക്കും. ഇതില്‍ 4,200,000 ഡോസ് ഫൈസര്‍ വാക്സീന്‍ ആയിരിക്കും. രണ്ടു ഡോസ് വാക്സീനുകളില്‍ ഒന്നു ഫൈസറും മറ്റൊന്ന് അസ്ട്രാസെനകയും സ്വീകരിക്കുന്ന രീതി ചില രാജ്യങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍, ഇത് ഒമാന്‍ പിന്തുടരുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Action against government employees who do not receive vaccines in Oman

COMMENTS

Wordpress (1)
Disqus (0 )