Abu Dhabi Student Global Visa | യോഗ്യത പരിശോധിക്കുന്നതിന് പുതിയ വെബ്സൈറ്റ് ആരംഭിച്ചു
വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് നമ്പർ, എമിറേറ്റ്സ് ഐഡി എന്നീ വിശദാംശങ്ങൾ നൽകിക്കൊണ്ട് രക്ഷിതാക്കൾക്ക് ഈ പരിശോധന നടത്താവുന്നതാണ്
Abu Dhabi Student Global Visa | എമിറേറ്റിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സ്റ്റുഡന്റ് ഗോൾഡൻ വിസ നേടാൻ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് അബുദാബി റെസിഡന്റ്സ് ഓഫീസ് (ADRO) ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. 2036 മികച്ച വിദ്യാർത്ഥികൾ – ഇതിൽ 950 പേർ അബുദാബിയിൽ പഠിക്കുന്നവരാണ്.
ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ യോഗ്യത നേടിയതായി എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ADRO ഈ പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 15-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് പ്രഖ്യാപന പ്രകാരം, യു എ ഇ വിദ്യാഭ്യാസ മന്ത്രാലയ പാഠ്യപദ്ധതിയ്ക്ക് കീഴിൽ, 2020 – 2021 അധ്യയന വർഷത്തിലെ അവസാന പരീക്ഷകളിൽ 95 ശതമാനമോ അതിൽ കൂടുതലോ സ്കോർ നേടിയ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ യോഗ്യരാണ്.
https://www.adro.gov.ae/ എന്ന വിലാസത്തിലൂടെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ ഇപ്രകാരം സ്റ്റുഡന്റ് ഗോൾഡൻ വിസ നേടാൻ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഈ വെബ്സൈറ്റിൽ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് നമ്പർ, എമിറേറ്റ്സ് ഐഡി എന്നീ വിശദാംശങ്ങൾ നൽകിക്കൊണ്ട് രക്ഷിതാക്കൾക്ക് ഈ പരിശോധന നടത്താവുന്നതാണ്.
ഇത്തരത്തിൽ സ്റ്റുഡന്റ് ഗോൾഡൻ വിസയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുള്ള രക്ഷിതാക്കൾക്ക്, ഏതെങ്കിലും TAMM സേവന കേന്ദ്രത്തിലോ, ടാസ്-ഹീൽ സെന്ററിലോ നേരിട്ടെത്തി അപേക്ഷാ പ്രക്രിയ ആരംഭിക്കാവുന്നതാണ്. ഈ നടപടി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി & സിറ്റിസൺഷിപ്പ് (ICA) വഴി ഓൺലൈനായും പൂർത്തിയാക്കാവുന്നതാണ് (https://ica.gov.ae/).
Abudhabi Launched a new website for parents to check eligibility for student global visa