വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; അശ്രദ്ധമായ ഡ്രൈവിങിന് വൻ പിഴ ചുമത്തി അബുദാബി പൊലീസ്
Abu Dhabi Police | അശ്രദ്ധമായി വാഹനമോടിച്ചതിന് അബുദാബി പൊലീസ് കഴിഞ്ഞ ആറുമാസത്തില്‍ പിഴ ചുമത്തിയത് 27,000 പേര്‍ക്ക്

അബുദാബി: അശ്രദ്ധമായി വാഹനമോടിച്ചതിന് അബുദാബി പൊലീസ് കഴിഞ്ഞ ആറുമാസത്തില്‍ പിഴ ചുമത്തിയത് 27,000 പേര്‍ക്ക്. 800 ദിര്‍ഹം വീതമാണ് ഇത്തരക്കാര്‍ക്ക് പിഴ ചുമത്തിയതെന്ന് അബുദാബി പൊലീസ് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഡ്രൈവിങിനിടെ ഫോണില്‍ സംസാരിക്കുക, മെസേജുകള്‍ നോക്കുക, ചുറ്റും തിരിഞ്ഞ് മറ്റ് യാത്രക്കാരോട് സംസാരിച്ചു കൊണ്ട് വാഹനമോടിക്കുക എന്നിവയ്ക്കാണ് പ്രധാനമായും പിഴ ചുമത്തിയിട്ടുള്ളത്. പിഴയ്ക്ക് പുറമെ, ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് നാല് ഡ്രൈവിങ് ബ്ലാക്ക് പോയിന്റുകളും ചുമത്തും.
സ്ഥിതിവിവര കണക്കുകളും വിലയിരുത്തലുകളും പ്രകാരം അശ്രദ്ധമായ ഡ്രൈവിങാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നതെന്നും ഇത് ഗുരുതര പരിക്കുകളിലേക്കും ജീവന്‍ നഷ്ടപ്പെടാനും കാരണമായേക്കാമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Abu Dhabi Police issued a fine for reckless driving