Abu Dhabi | പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം; തീരുമാനം ഓഗസ്റ്റ് 20 മുതൽ

Abu Dhabi | തീരുമാനം 2021 ഓഗസ്റ്റ് 20-ന് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു

Abu Dhabi | പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം; തീരുമാനം ഓഗസ്റ്റ് 20 മുതൽ

Abu Dhabi | എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം കോവിഡ് 19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം 2021 ഓഗസ്റ്റ് 20-ന് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. 2021 ഓഗസ്റ്റ് 10-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്.

2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ ഏതാനം പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം കോവിഡ് 19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂൺ 28-ന് അറിയിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കാൻ ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് ഓഗസ്റ്റ് 10-ന് രാത്രി ജനങ്ങളെ ഓർമ്മപ്പെടുത്തി.

എമിറേറ്റിൽ വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ഏതാണ്ട് 93 ശതമാനത്തോളം പേർക്ക് കോവിഡ് 19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയ സാഹചര്യത്തിലാണ് ജൂൺ 28-ന് അബുദാബി അധികൃതർ ഇത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാന പ്രകാരം, അബുദാബിയിൽ 2021 ഓഗസ്റ്റ് 20 മുതൽ താഴെ പറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുന്നത്:

  • ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ.
  • റെസ്റ്ററന്റുകൾ, കഫെ.
  • ജിം.
  • വിനോദ കേന്ദ്രങ്ങൾ.
  • കായികവിനോദ കേന്ദ്രങ്ങൾ.
  • വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ചില്ലറവില്പനശാലകൾ. (ഫാർമസി, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമല്ല)
  • ഹെൽത്ത് ക്ലബ്.
  • റിസോർട്ട്.
  • മ്യൂസിയം, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ.
  • തീം പാർക്കുകൾ.
  • യൂണിവേഴ്സിറ്റികൾ, പഠനകേന്ദ്രങ്ങൾ.
  • സ്കൂൾ, നഴ്സറി.

ആരോഗ്യ കാരണങ്ങളാൽ കോവിഡ് 19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുകളുള്ളവർ (ഇവർ നടപടിക്രമങ്ങൾ അനുസരിച്ച് ഈ ഇളവ് ഔദ്യോഗികമായി നേടിയിരിക്കണം; അൽ ഹൊസൻ ആപ്പിൽ ഈ സ്റ്റാറ്റസ് അടയാളപ്പെടുത്തിയിരിക്കണം), 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ തീരുമാനം എമിറേറ്റിലെ ഫാർമസികൾ, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമാക്കിയിട്ടില്ല.

ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി കോവിഡ് 19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും, തങ്ങളുടെ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി, അൽ ഹൊസൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം കോവിഡ് 19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള ഉപഭോക്താവിന്റെ ആരോഗ്യ സ്റ്റാറ്റസ് പ്രതിഫലിക്കുന്ന രീതിയിൽ അൽ ഹൊസൻ (AlHosn) ആപ്പ് നവീകരിച്ചതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതിനും, ഇത്തരം യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാനും യു എ ഇ തീരുമാനിച്ചതായും NCEMA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് ‘Al Hosn’ ആപ്പിൽ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Abu Dhabi Access to public places is allowed only to those who have been vaccinated

COMMENTS

Wordpress (0)
Disqus (0 )