സൗദി അറേബ്യയില്‍ മാതാപിതാക്കളെ യുവാവ് കുത്തിക്കൊന്നു; സംഭവം മക്കയിൽ

സംഭവം പൊലീസ് അറിഞ്ഞയുടൻ സുരക്ഷാ വിഭാഗങ്ങളും റെഡ് ക്രസന്റ് സംഘവും സ്ഥലത്തെത്തി. | A young man stabs his parents to death in Saudi Arabia

സൗദി അറേബ്യയില്‍ മാതാപിതാക്കളെ യുവാവ് കുത്തിക്കൊന്നു; സംഭവം മക്കയിൽ

റിയാദ്: സൗദി അറേബ്യയിൽ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. മക്കയിലാണ് സ്വദേശി യുവാവ് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നത്. സംഭവം പൊലീസിൽ അറിയിച്ചത് പ്രതിയുടെ സഹോദരിയാണ്.

സംഭവം പൊലീസ് അറിഞ്ഞയുടൻ സുരക്ഷാ വിഭാഗങ്ങളും റെഡ് ക്രസന്റ് സംഘവും സ്ഥലത്തെത്തി.

സംഭവസ്ഥലത്ത് വെച്ചു തന്നെ അമ്മ മരിച്ചു. ഇവർക്ക് 60 വയസ് ആയിരുന്നു. എഴുപതു വയസുള്ള പിതാവിനെ റെഡ് ക്രസന്റ് സംഘം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഇദ്ദേഹത്തിന് വളരെ ഗുരുതരമായ പരിക്കുകൾ ആക്രമണത്തിലേറ്റിരുന്നു.

കിങ് ഫൈസൽ ആശുപത്രിയിലാണ് പരിക്കേറ്റ പിതാവിനെ പ്രവേശിപ്പിച്ചത്. പരിക്കുകൾ ഗുരുതരമായതിനാൽ ഇയാൾ പിന്നീട് മരണപ്പെടുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം പ്രതി വീട്ടിലെ ബാത്ത്റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തുടർ നടപടികൾക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി.

A young man stabs his parents to death in Saudi Arabia

COMMENTS

Wordpress (0)
Disqus ( )