കുവൈറ്റിൽ പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു

റിപ്പോർട്ട് അനുസരിച്ച് യുവതി പാലത്തിന് സമീപം കാർ പാർക്ക് ചെയ്ത് താഴേക്ക് ചാടുകയായിരുന്നു. | A woman jumb to death from Sheikh Jaber bridge in Kuwait

കുവൈറ്റിൽ പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷെയ്ഖ് ജാബിർ പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. ഷുവൈഖ് മറൈൻ ഫയർ ഡിപ്പാർട്ട്മെന്റ് ആണ് മൃതദേഹം കണ്ടെടുത്തത്.

റിപ്പോർട്ട് അനുസരിച്ച് യുവതി പാലത്തിന് സമീപം കാർ പാർക്ക് ചെയ്ത് താഴേക്ക് ചാടുകയായിരുന്നു. സർവെയലൻസ് ക്യാമറയിൽ യുവതി ചാടുന്നത് കണ്ടതിനെ തുടർന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഓസ്ട്രേലിയൻ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായി കാറിൽ പുറപ്പെട്ട ഇവർ ഓഫീസിലേക്ക് പോകാതെ ഷെയ്ഖ് ജാബിർ ബ്രിഡ്ജിന് സമീപത്തേക്ക് വരികയായിരുന്നു. തുടർന്ന് പാലത്തിന് സമീപം കാർ നിർത്തുകയും കാറിൽ നിന്ന് പുറത്തിറങ്ങി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.

ആത്മ
ഹത്യ സംബന്ധിച്ച് ഒരു സൂചന പോലുമില്ലായിരുന്നു. ആരോടും അസാധാരാണമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

A woman jumb to death from Sheikh Jaber bridge in Kuwait

COMMENTS

Wordpress (0)
Disqus (0 )