ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

പൊതു അവധി സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് ബാധകമാണ്. |A two-day public holiday has been declared in Oman due to shaheen cyclone

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിന് മുന്നോടിയായി ഒമാനിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഞായർ. തിങ്കൾ ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്.

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി പ്രഖ്യാപിച്ച പൊതു അവധി സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് ബാധകമാണ്.

അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച മുതലുള്ള ഫെറി, ബസ് സർവീസുകൾ നിർത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. എന്നാൽ സലാലയിലെ സിറ്റി ബസ്, ഷന്ന – മസിറ റൂട്ടിൽ ഫെറി സർവീസ് തുടരും.

A two-day public holiday has been declared in Oman due to shaheen cyclone

COMMENTS

Wordpress (0)
Disqus (0 )