പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
മലപ്പുറം കൂട്ടിലങ്ങാടി ഉമ്മത്തൂര്‍ സ്വദേശി ശൗക്കത്തലി എന്ന യു എസ് അലിയാണ് മരിച്ചത്. 59 വയസ് ആയിരുന്നു. | A native of Malappuram who was undergoing treatment for paralysis died in Saudi Arabia
റിയാദ്: പക്ഷാഘാതം പിടിപെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. ശനിയാഴ്ച യാംബു ജനറല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സക്കിടെയാണ് മരിച്ചത്. മലപ്പുറം കൂട്ടിലങ്ങാടി ഉമ്മത്തൂര്‍ സ്വദേശി ശൗക്കത്തലി എന്ന യു എസ് അലിയാണ് മരിച്ചത്. 59 വയസ് ആയിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. മലപ്പുറം സ്വദേശിയായ അലി കഴിഞ്ഞ 29 വർഷമായി പ്രവാസിയാണ്. രണ്ട് പതിറ്റാണ്ടോളം ജിദ്ദയില്‍ വിവിധ ജോലികള്‍ ചെയ്തു. അതിനു ശേഷം, ഒമ്പത് വര്‍ഷം മുമ്പാണ് യാംബുവിലെ ‘സോയ’ കമ്പനിയില്‍ ജോലിക്കായി എത്തിയത്.
പരേതരായ ഉമ്മത്തൂര്‍ മൊയ്തീന് – ആയിഷ ദമ്പതികളുടെ മകനാണ്. മൈമൂനയാണ് ഭാര്യ. മുഹമ്മദ് നൗഫല്‍ (ജിദ്ദ), ബല്‍ക്കീസ്, ശബാന ജാസ്മിന്, ആയിഷ ഉമൈസ എന്നിവരാണ് മക്കൾ. മരുമക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുല്ല, സാദിഖ്. മൃതദേഹം യാംബുവില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
A native of Malappuram who was undergoing treatment for paralysis died in Saudi Arabia