പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കോഴിക്കോട് സ്വദേശി മരിച്ചു
വടകര മൊകേരി കായക്കൊടി രാജൻ മൂഴിക്കൽ (62) ആണ് മരിച്ചത്. | A native of Kozhikode who returned home from Bahrain a week ago died

വടകര: പ്രവാസജീവിതം അവസാനിപ്പിച്ച് ഒരു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര മൊകേരി കായക്കൊടി രാജൻ മൂഴിക്കൽ (62) ആണ് മരിച്ചത്. കരൾ രോഗത്തിന് ഇയാൾ ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ 39 വർഷമായി ബഹ്റൈനിൽ പ്രവാസി ആയിരുന്നു അദ്ദേഹം. ഇന്റർകോൾ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരു മാസം മുമ്പാണ് പ്രവാസജീവിതം അവസാനിപ്പിച്ച് ഇയാൾ നാട്ടിലെത്തിയത്.
പ്രേമയാണ് ഭാര്യ. ഷൈമ, ഷൈജ, ഷിജിൽ എന്നിവർ മക്കളാണ്.
A native of Kozhikode who returned home from Bahrain a week ago died