കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു; പിന്നാലെ ആത്മഹത്യ ശ്രമം

അമ്മയ്ക്ക് എതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. | A mother killed her twin children by throwing them in a well at Nadapuram Kozhikode

കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു; പിന്നാലെ ആത്മഹത്യ ശ്രമം

കോഴിക്കോട്: ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്നതിനു ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. അമ്മയ്ക്ക് എതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് നാദാപുരം മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞതും അതിനുശേഷം ആത്മഹത്യക്ക് ശ്രമിച്ചതും. മുഹമ്മദ് റസ് വിൻ, ഫാത്തിമ റഫ് വ എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്.

വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന കിണറ്റിൽ ചാടിയത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നുമാണ് വീട്ടിൽ വിളിച്ച് അറിയിച്ചത്.
ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പതിനൊന്ന് മണിയോടെ എത്തുമ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു.

കുട്ടികളെ ഒമ്പതരയോടെ തന്നെ കിണറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു. സുബിനയെ നാട്ടുകാർ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

A mother killed her twin children by throwing them in a well at Nadapuram Kozhikode

COMMENTS

Wordpress (0)
Disqus (0 )