അച്ഛനെ സ്വീകരിക്കാന്‍ ജനലില്‍ കയറി നിന്ന നാല് വയസുകാരി താഴെ വീണ് മരിച്ചു
യു എ ഇയിലെ റാസല്‍ഖൈമയിൽ ആയിരുന്നു സംഭവം. വീണതിനെ തുടർന്ന് പരിക്കേറ്റ കുഞ്ഞ് ഏതാനും ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. | A four-year-old girl fell to death while standing in a window to receive her father in UAE
റാസല്‍ഖൈമ: ജോലി കഴിഞ്ഞെത്തുന്ന അച്ഛനെ സ്വീകരിക്കാൻ ജനലിൽ കയറിനിന്ന കുഞ്ഞ് താഴെവീണ് മരിച്ചു.
വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലികയാണ് മരിച്ചു. യു എ ഇയിലെ റാസല്‍ഖൈമയിൽ ആയിരുന്നു സംഭവം. വീണതിനെ തുടർന്ന് പരിക്കേറ്റ കുഞ്ഞ് ഏതാനും ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
യുഎഇ സ്വദേശിയുടെ മകളായ ഗായയെന്ന നാലു വയസുകാരിക്കാണ് ദാരുണാന്ത്യം. ജനലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് സെപ്‍റ്റംബര്‍ 29നായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. റാസല്‍ഖൈമയിലെ വില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. കുട്ടിയുടെ കുടുംബം ഇവിടെ ആയിരുന്നു താമസിച്ചിരുന്നത്.
ജോലി കഴിഞ്ഞെത്തുന്ന അച്ഛനെ സ്വീകരിക്കാൻ രണ്ടാം നിലയിലെ ജനലിലൂടെ കുട്ടി സ്ഥിരമായി കൈവീശി കാണിക്കാറുണ്ടായിരുന്നു. കുട്ടിയെ എടുത്ത് ജനലില്‍ നിര്‍ത്തിയ ശേഷം വീട്ടിലെ മുതിര്‍ന്നവര്‍ ആരെങ്കിലും ഒപ്പം നില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ സംഭവ ദിവസം കുട്ടി ഉറങ്ങുകയായിരുന്നതിനാല്‍ മുതിര്‍ന്നവരാരും അടുത്തുണ്ടായിരുന്നില്ല. ഇടയ്‍ക്ക് ഉറക്കമുണര്‍ന്ന കുട്ടി മുതിര്‍ന്നവര്‍ ആരും അറിയാതെ തനിയെ ജനലില്‍ കയറി അച്ഛനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് താഴേക്ക് വീണത്.
A four-year-old girl fell to death while standing in a window to receive her father in UAE