തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

ഫയർഫോഴ്സ് ഉടനെത്തി തീ അണച്ചെങ്കിലും കാർ കത്തിനശിച്ചു. | A car caught fire in Thiruvananthapuram

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

തിരുവനന്തപുരം: ഓടുന്ന കാറിന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തീ പിടിച്ചു. പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയോടി. ഇതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് ഉടനെത്തി തീ അണച്ചെങ്കിലും കാർ കത്തിനശിച്ചു.

നെയ്യാറ്റിൻകര ടി ബി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് അഗ്നിക്ക് ഇരയായത്. വണ്ടി വർക് ഷോപ്പിൽ കയറ്റി തകരാർ പരിഹരിച്ച ശേഷം മടങ്ങുമ്പോൾ ആയിരുന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

കാർ കത്തി തുടങ്ങിയപ്പോൾ തന്നെ യാത്രക്കാർ പുറത്തിറങ്ങി. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാർ പുർണമായി കത്തി നശിച്ചു.

A car caught fire in Thiruvananthapuram

COMMENTS

Wordpress (0)
Disqus ( )