പ്രവാസി മലയാളിയായ 27കാരന് സൗദിയിൽ ജോലിക്കിടെ വെടിയേറ്റു
റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറിൽ പെട്രോൾ പമ്പിലാണ് സംഭവം. | A 27-year-old expatriate Malayalee was shot in Saudi Arabia

റിയാദ്: മലയാളി യുവാവിന് സൗദി അറേബ്യയിൽ ജോലിക്കിടെ വെടിയേറ്റു. പെട്രോൾ പമ്പിലെ ജോലിക്കിടെയാണ് മലയാളി യുവാവിന് വെടിയേറ്റത്. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറിൽ പെട്രോൾ പമ്പിലാണ് സംഭവം.
കൊല്ലം സ്വദേശിയായ ഇരുപത്തിയേഴു വയസുള്ള മുഹമ്മദിനാണ് വെടിയേറ്റത്. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശിയായ മുഹമ്മദ് പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരൻ ആയിരുന്നു.
വാഹനത്തിൽ പെട്രോൾ അടിച്ചതിനു ശേഷം സൗദി പൗരൻ പണം നൽകാതെ പോകുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് ഇയാൾ മുഹമ്മദിനെ വെടി വെക്കുകയായിരുന്നു. കാറുമായി എത്തിയ സൗദി പൗരൻ പണം ചോദിച്ച് ചെന്നപ്പോൾ വെടി വെയ്ക്കുകയായിരുന്നു.
മുഹമ്മദിന്റെ തുടയ്ക്കാണ് വെടിയേറ്റത്. മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
A 27-year-old expatriate Malayalee was shot in Saudi Arabia