കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് രക്തദാന ക്യാമ്പയിൻ നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് രക്ത ദാന ക്യാമ്പ് സംഘടിപിച്ചു. ഇന്ത്യൻ ഡോക്റ്റേഴ്സ് ഫോറം, ബദർ അൽ സമാ മെഡിക്കൽ സെന്റർ എന്നിവരുമായി ചേർന്നാണ് അദാൻ ബ്ലഡ് ബേങ്കിൽ വെച്ച് പരിപാടി നടത്തിയത്. പ്രസിഡന്റ് സക്കീർ പുത്തൻ പാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭ അംഗവും നോർക്ക സാമൂഹിക വിഭാഗം ഡയറക്ടറും ആയ എൻ.അജിത്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം സ്പോൺസറായ ബദർ അൽ സമാ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൾ റസാക്ക്, ബിസിനെസ്സ് ഡെവലപ്മന്റ് കോർഡിനേറ്റർ അബ്ദുൽ അനസ്, ഇന്ത്യൻ ഡോക്ടഴ്സ് ഫോറത്തിനെ പ്രതിനിധീകരിച്ചു ഡോക്ടർ ജിബിൻ തോമസ് സാമൂഹിക പ്രവർത്തകൻ ബിജോയ് എന്നിവർ സംസാരിച്ചു.
Also Read ബസിൽ നഷ്ടപ്പെട്ട പേഴ്സ് തിരികെ നൽകി; ബസ് ഡ്രൈവറിനു സ്വീകരണം നൽകി കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ
ജനറൽ സെക്രട്ടറി സുശീല കണ്ണൂർ ട്രഷറർ സജീവ് കുന്നത്ത്, അഡ്വൈസറി ബോർഡ് മെമ്പർമാരായ തോമസ് പള്ളിക്കൽ, അഡ്വക്കേറ്റ് സുരേഷ് പുളിക്കൽ, അബ്ദുൾ കലാം മൗലവി, ജോയിന്റ് സെക്രട്ടറി വനജ രാജൻ , വൈസ് പ്രസിഡന്റ് സാറാമ്മ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിനോദ്ഹരീന്ദ്രൻ സ്വാഗതവും ട്രെഷറർ ബൈജുലാൽ നന്ദിയും രേഖപ്പെടുത്തി.
Kuwait Kerala Pravasi Association conducted second blood donation campaign