നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി ഇൻകാസ് യൂത്ത് വിങ് UAE; ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി ഇൻകാസ് യൂത്ത് വിങ് UAE; ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി ഇൻകാസ് യൂത്ത് വിങ് UAE. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോനോപകരണങ്ങൾ ഇൻകാസ് യൂത്ത് വിങ് UAE യും G54 ENGINEERS PVT LTD കേരളയും GRATIS KERALAയും ചേർന്ന് വീടുകളിൽ എത്തിച്ചു നൽകി.

നിലമ്പൂർ മൂത്തേടം പഞ്ചായത്ത് മരുതങ്ങാട് വാർഡിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പഠനോനോപകരണങ്ങൾ നൽകിയത്. ആര്യാടൻ ഷൗക്കത്ത് ഉത്ഘാടനം നിർവഹിച്ചു. കെപിസിസി സെക്രട്ടറി KP നൗഷാദലി മുഖ്യഥിതി ആയിരുന്നു.

ഹൈദർ തട്ടത്താഴത്ത് (പ്രസിഡന്റ്‌, ഇൻകാസ് യൂത്ത് വിങ്ങ്, യുഎഇ) നൗഫൽ (വാർഡ് മെമ്പർ ), ഉസ്മാൻ ഫുജൈറ, യൂസഫ് പി.കെ അബുദാബി, ഷാജി പി. ഖാസിമി എന്നിവർ ചേർന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു.

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ 1992-95 സിവിൽ ബാച്ച് മേറ്റ്സ് ചേർന്നുള്ള G54 എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന്റെ ഡയറക്ടേഴ്സ് ആയ റൈഹാനത്ത് നൂർജഹാൻ, രാജേന്ദ്രൻ (കേരളം), റഷീദ് അബ്ദുള്ള & മുഹമ്മദ് അബ്ദുൾ ജലീൽ (ദുബൈ), ഗ്രാറ്റിസ് എംഡി നൂറുദ്ധീൻ, ഇലക്ട്രിക്കൽ 1995-98 ബാച്ച് മേറ്റ്സ് ആയ പ്രവീൺ, പ്രമോദ്, സലീം, മുഹമ്മദ് നഷീദ് ( ദുബൈ) കൂടാതെ ഇൻകാസ് യൂത്ത് വിങ്ങ് പ്രതിനിധികളായ ജംഷാദ് കുറ്റിപ്പുറം, മുഹമ്മദ് ഇബ്രാഹിം കാളിപറമ്പിൽ, മുസഫിർ
എന്നിവർ നേതൃത്വം നൽകി.

Incas Youth Wing UAE give learning aid to needy students

COMMENTS

Wordpress (0)
Disqus (0 )