പ്രവാസി മലയാളി ഓസ്‌ട്രേലിയയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

പ്രവാസി മലയാളി ഓസ്‌ട്രേലിയയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

മെൽബൺ : മെൽബണിലെ സ്പ്രിംഗ് വെയിലിൽ താമസക്കാരനായിരുന്ന ജോസഫ് കായപ്പുറത്ത് (തമ്പി) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ന് മോണാഷ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.

കഴിഞ്ഞ 13 വർഷമായി ഓസ്ട്രേലിയയിൽ കഴിയുകയായിരുന്നു ജോസഫ്. മുമ്പ് എയർ ഇന്ത്യയിൽ ജോലി നോക്കിയിരുന്നു. തിരുവല്ല കായപ്പുറത്ത് കുടുംബാംഗമാണ്.

ഭാര്യ ലൗലി മെൽബണിൽ കോഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .മക്കൾ ലിൻറി, ലിനറ്റ്, ജോജു എന്നിവരാണ്. ശവസംസ്കാര ചടങ്ങുകൾ പിന്നീട് ഓസ്ട്രേലിയായിൽ നടത്തപ്പെടും.

Keralite Expat from thiruvalla dies of heart attack in Australia

COMMENTS

Wordpress (1)
Disqus ( )