Dubai Global Village | ദുബായ് ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ ഒക്ടോബർ 26 മുതൽ

Dubai Global Village | ദുബായ് ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ ഒക്ടോബർ 26 മുതൽ

ദുബായ്: ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ദുബായ് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. ദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 167 ദിവസം നീണ്ട് നിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഈ പ്രദർശനത്തിന്റെ 2021-2022 സീസൺ 2021 ഒക്ടോബർ 26 മുതൽ 2022 ഏപ്രിൽ 10 വരെ നീണ്ട് നിൽക്കുന്നതാണ്. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളോടും, ഭക്ഷണവിതരണ സ്ഥാപനങ്ങളോടും 2021 ഓഗസ്റ്റ് 1-ന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Dubai Global Village 26th season will start from October 26 onwards

COMMENTS

Wordpress (0)
Disqus (0 )