കോവിഡ് വാക്‌സിന്‍: ലക്ഷ്യം നിറവേറ്റാനായില്ല, ചില ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബൈഡന്‍

കോവിഡ് വാക്‌സിന്‍: ലക്ഷ്യം നിറവേറ്റാനായില്ല, ചില ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ജൂലായ് നാലിന് മുമ്പ് അമേരിക്കന്‍ പോപുലേഷനില്‍ 70% പേര്‍ക്ക് ഒരു ഡോസു വാക്‌സിനെങ്കിലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ ലക്ഷ്യം നിറവേറ്റാനായില്ല എന്നും ചില ആഴ്ചകള്‍ കൂടി ഇതിനുവേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ജൂലായ് 4ന് പ്രഥമ വനിത ജില്‍ബൈഡനുമായി വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ ആയിരത്തിലധികം മിലിട്ടറി ഫാമിലി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ് ബൈഡന്‍.

വാക്‌സിനേറ്റ് ചെയ്തവര്‍ ഒന്നിച്ചുകൂടുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന നിര്‍ദേശം പാലിച്ചുകൊണ്ടു ബൈഡനും, പ്രഥമ വനിതയും മാസ്‌ക് ഇല്ലാതെയാണ് ജൂലായ് നാലിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ജനുവരിയില്‍ വൈറ്റ്ഹൗസില്‍ കൂടിയതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് ഇവിടെ സമ്മേളിച്ചിരുന്നു.

വൈറസില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ന് നാം സ്വാതന്ത്രദിനത്തോടൊപ്പം ആഘോഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌ക്കി റിപ്പോര്‍ട്ടര്‍മാരോടായി പറഞ്ഞു. അതേ സമയം ബൈഡന്‍ നടത്തിയ പ്രസ്താവനയില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തേക്കാള്‍ വ്യത്യസ്തമായ ഒരു സ്വാതന്ത്ര്യദിനമാണ് നാം ഇന്ന് ആഘോഷിക്കുന്നതെന്നും, അടുത്ത വര്‍ഷം ഇതിലും വ്യത്യസ്തമായിരിക്കുമെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.

President Biden says Covid vaccine challenge had failed to meet its target and would have to wait a few more weeks

COMMENTS

Wordpress (0)
Disqus ( )