ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലൻ അയൽവാസിയുടെ കാറിൽ മരിച്ച നിലയിൽ

ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലൻ അയൽവാസിയുടെ കാറിൽ മരിച്ച നിലയിൽ

ഷാർജ: കാണാതായ ഇന്ത്യൻ ബാലനെ അയൽവാസിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ നസിറിയ്യ ഏരിയയിലായിരുന്നു സംഭവം. എട്ടു വയസുകാരനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം ഇന്ന് രാവിലെ അല്‍ ഗർബ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസും ബന്ധുക്കളും വ്യാപക തിരച്ചിലിലായിരുന്നു. പിന്നീട് അയൽപക്കത്ത് താമസിക്കുന്ന സ്ത്രീയുടെ കാറിലായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തന്‍റെ കാറിൽ കുട്ടി മരിച്ചു കിടക്കുന്നത് കണ്ട് ഉടൻ സ്ത്രീ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേയ്ക്ക് മാറ്റി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. എങ്ങനെയാണ് കുട്ടി കാറിനകത്തെത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. അതേസമയം, മരിച്ച കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

COMMENTS

Wordpress (0)
Disqus (0 )