Covid | രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
കോവിഡ് മഹാമാരി വ്യാപിക്കാൻ തുടങ്ങിയത് മുതൽ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള ഒരു കാര്യമാണ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിവിധ ഭക്ഷണങ്ങളെക്കുറിച്ച്. വൈറസിനെതിരായ ചെറുത്തു നിൽപ്പിൽ ഏറ്റവും ആവശ്യമായ ഒന്നാണ് ശക്തമായ പ്രതിരോധ ശേഷി. ആളുകൾ അവരുടെ പ്രതിരോധശേഷിക്ക് ഉത്തേജനം നൽകുന്ന ഭക്ഷ്യവസ്തുക്കൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഓരോരുത്തരും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മിനറൽസും വൈറ്റമിൻസും ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അയൺ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.