YouTube Revenue of Pearle Maaney | പേർളി മാണിയുടെ യൂട്യൂബ് വരുമാനം എത്രയാണെന്ന് അറിയുമോ ?

YouTube Revenue of Pearle Maaney | പേർളി മാണിയുടെ യൂട്യൂബ് വരുമാനം എത്രയാണെന്ന് അറിയുമോ ?

ടെലിവിഷൻ ചാനലിലും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തയാണ് പേർളി മാണി. അടുത്ത കാലത്തായി ചാനലുകളിൽ കാണുന്നില്ലെങ്കിലും യൂട്യൂബ് വീഡിയോകളിൽ ഇപ്പോഴും താരം സജീവമാണ്. വീഡിയോകളിൽ കൂടി താരം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്.

ബിഗ്‌ബോസ് താരം കൂടി ആയിരുന്ന നടിക്കു വലിയ ആരാധകരാണ് ഉള്ളത്.ഇപ്പോൾ ഇതാ പേർളി മാണിയുടെ യൂട്യൂബ് വരുമാനം കണ്ടു അന്തം വിട്ടിരിക്കുകയാണ് മലയാളികൾ. പേർളി ശ്രീനിഷ് ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിച്ചതും വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ കുഞ്ഞിനെ സംബന്ധിച്ച കൂടുതൽ വിശേഷങ്ങൾ ആണു താരം ചാനലിൽ കൂടുതലായും പങ്കു വെക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 കോടി കാഴ്ചക്കാരാണ് പേർളി മാണിയുടെ ചാനലിന് ഉണ്ടായിരിക്കുന്നത്. 31 വീഡിയോകൾ മാത്രം കഴിഞ്ഞ വര്ഷം ചെയ്ത താരത്തിന് വരുമാനത്തിൽ ഒരു കുറവും വന്നിട്ടില്ല. വീഡിയോകൾ കുറഞ്ഞെങ്കിലും കാഴ്ചക്കാർ കൂടിയതാണ് ഇതിനു കാരണം.

കഴിഞ്ഞ വർഷത്തിൽ 31 വീഡിയോകളിൽ നിന്നായി 30000 ഡോളർ ആണ് പേർളി യൂട്യൂബിൽ നിന്നും നേടിയത്. അതായത് ഏകദേശം 22,50,000 ഇന്ത്യൻ രൂപ. 14.2 ലക്ഷം പേരാണ് പേർളി മാണിയെ യൂട്യൂബിൽ ഫോളോ ചെയ്യുന്നത്.

COMMENTS

Wordpress (0)
Disqus (0 )