ഒമാനില്‍ കെട്ടിടത്തിന് തീപിടിച്ചു; പത്തോളം പേരെ പരുക്കുകളില്ലാതെ രക്ഷപ്പെടുത്തി
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലയത്തിലാണ് സംഭവം. | Building catches fire in Oman

മസ്കറ്റ്: ഒമാനിൽ മസ്കറ്റ് മസ്‌കറ്റ് ഗവര്‍ണറേറ്റിൽ ഒരു വീടിന് തീ പിടിച്ചു. സിവില്‍ ഡിഫന്‍സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലയത്തിലാണ് സംഭവം.
സീബ് വിലായത്തിലെ അല്‍ ഖൂദ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വകുപ്പിന്റെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ പത്തുപേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് സമതിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Building catches fire in Oman