കോവിഡ് 19: ഒമാനിൽ ആശുപത്രികളിൽ ഉള്ളത് 22 പേര്‍; ആകെ രോഗികൾ 559
രാജ്യത്ത് ഇന്ന് 14 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. | Oman currently has only 559 Covid patients
മസ്‍കത്ത്: കോവിഡ് വ്യാപനത്തിൽ ഒമാനിൽ വലിയ കുറവ്. നിലവിൽ ഒമാനിലെ ആശുപത്രികളിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 22 പേർ മാത്രമാണ്. അതേസമയം, രാജ്യത്ത് ഇന്ന് 14 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 17 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ആകെ ആശുപത്രിയിൽ കഴിയുന്ന 22 പേരിൽ എട്ട് പേരാണ് തീവ്ര പരിചരണ വിഭാഗങ്ങളിലുള്ളത്.
രാജ്യത്ത് 3,04,013 പേര്‍ക്കാണ് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 2,99,351 പേരും ഇതിനോടകം രോഗമുക്തരായി. 4,103 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 559 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Oman currently has only 559 Covid patients