ഒമാനില്‍ പ്രവാസികള്‍ക്ക് ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

വാക്സിൻ നൽകുന്നത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് മാത്രമാണ്. | In Oman expatriates began to be vaccinated with the astrazeneca vaccine

ഒമാനില്‍ പ്രവാസികള്‍ക്ക് ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

മസ്കറ്റ്: പ്രവാസികൾക്ക് ഒമാനിൽ ചൊവ്വാഴ്ച മുതൽ ആസ്‍ട്രസെനിക വാക്സിന്‍ നൽകിത്തുടങ്ങി. ആസ്‍ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് പ്രവാസികൾക്ക് നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ നൽകുന്നത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് മാത്രമാണ്.

covid19.moh.gov.om എന്ന വെബ്‍സൈറ്റ് വഴിയോ തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ വാക്സിൻ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒമാനിലെ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വാക്സിനേഷന്‍ വീണ്ടും ആരംഭിക്കും.

നോര്‍ത്ത് അല്‍ ബാത്തിന ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ അറിയിപ്പില്‍ അല്‍ ഖബൂറ, സുവൈഖ് വിലയാത്തുകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷന്‍ പുനഃരാരംഭിക്കുകയാണെന്ന് വ്യക്തമാക്കി.

In Oman expatriates began to be vaccinated with the astrazeneca vaccine

COMMENTS

Wordpress (0)
Disqus (0 )