നടൻ നെടുമുടി വേണു അന്തരിച്ചു; അഭിനയത്തിന്റെ അതുല്യപ്രതിഭ വിടവാങ്ങി

ജി അരവിന്ദന്റെ തമ്പ് സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറിയത്. | Actor Nedumudi Venu has passed away

നടൻ നെടുമുടി വേണു അന്തരിച്ചു; അഭിനയത്തിന്റെ അതുല്യപ്രതിഭ വിടവാങ്ങി

തിരുവനന്തപുരം: നടനും അതുല്യകലാകാരനുമായ നെടുമുടി വേണു അന്തരിച്ചു. 73 വസ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ജി അരവിന്ദന്റെ തമ്പ് സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറിയത്.

അരനൂറ്റാണ്ട് നീണ്ടു നിന്ന അഭിനയജീവിതത്തിൽ അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അദ്ദേഹം നായകനും വില്ലനും സ്വഭാവനടനും ഒക്കെയായി വെള്ളിത്തിരയിൽ നിറഞ്ഞു. ആറ് സിനിമകൾക്ക് തിരക്കഥ എഴുതിയ അദ്ദേഹം ‘പൂരം’ എന്ന സിനിമ സംവിധാനം ചെയ്തു. കാവാലത്തിന്റെ നാടകക്കളരിയിലും അദ്ദേഹം അംഗമായിരുന്നു. ആ സമയത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നു. 1990ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി.

തമ്പിലെ അഭിനയത്തിനു പിന്നാലെ ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്നു പികെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് കെ വേണുഗോപാൽ എന്ന വേണു ജനിച്ചത്. ടി ആർ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരാണ് മക്കൾ.

Actor Nedumudi Venu has passed away

COMMENTS

Wordpress (0)
Disqus (0 )