സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

യോഗ്യത - ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. | Appointment via Norka Roots to a private hospital in Saudi Arabia

സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ്, കാത് ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് എന്നിവരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ പുരുഷൻമാർക്കും സ്റ്റാഫ് നഴ്സ് തസ്തികയിൽ സത്രീകൾക്കുമാണ് അവസരം.

യോഗ്യത – ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. കാത് ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കുറഞ്ഞത് നാല് വർഷത്തെയും സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവർത്തിപരിചയം അനിവാര്യമാണ്. പ്രായപരിധി 30 വയസ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2021 ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Appointment via Norka Roots to a private hospital in Saudi Arabia

COMMENTS

Wordpress (0)
Disqus (0 )