കിഴുപ്പിള്ളിക്കര സ്വദേശി അമേരിക്കയിലെ ചിക്കാഗോയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി
കഴിഞ്ഞ 25 വർഷമായി അമേരിക്കയിലാണ്. | A native of Kizhupillikkara Siraj died of a heart attack in Chicago USA
പഴുവിൽ: കിഴുപ്പിള്ളിക്കര സ്വദേശി സിറാജ് നയാഗ അമേരിക്കയിലെ ചിക്കാഗോയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. 30 വയസ് ആയിരുന്നു. കിഴുപ്പിള്ളിക്കര സ്വദേശിയും വാടാനപ്പള്ളി ശാന്തിനികേതൻ ഹോസ്പിറ്റൽ ഡയറക്ടറുo തൃശൂർ മഹല്ല് അസോസിയേഷൻ പ്രസിഡന്റും ആയിരുന്ന പരേതനായ ഡോ: പി എച്ച് ഹൈദ്രോസിന്റെ പൗത്രനാണ്.
കഴിഞ്ഞ 25 വർഷമായി അമേരിക്കയിലാണ്. ഡോ: ഹൈദ്രോസിന്റെ മകനായ ഷാനവാസ് – റോഡിന ദമ്പതികളുടെ മകനാണ് മരിച്ച സിറാജ് നയാഗ. സഹോദരങ്ങൾ: ഷാഹിനാസ്, സഗീർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3ന് അമേരിക്കയിലെ കംമ്പർഗ്ഗ് എൽഗിൽ സിറ്റി ഖബർസ്ഥാനിൽ നടത്തപ്പെടും.
A native of Kizhupillikkara Siraj died of a heart attack in Chicago USA