കുവൈറ്റിൽ പത്ത് സർക്കാർ വിഭാഗങ്ങളിൽ 100 ശതമാനം സ്വദേശിവൽക്കരണം

ഇതിന്റെ മുന്നോടിയായി മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും പത്ത് വിഭാഗങ്ങളിൽ (Department) 100 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാൻ കുവൈറ്റ് തീരുമാനിച്ചു. | 100 percent indigenization of ten government departments in Kuwait

കുവൈറ്റിൽ പത്ത് സർക്കാർ വിഭാഗങ്ങളിൽ 100 ശതമാനം സ്വദേശിവൽക്കരണം

കുവൈറ്റ് സിറ്റി: സ്വദേശിവൽക്കരണം ശക്തമാക്കാൻ തയ്യാറെടുത്ത് കുവൈറ്റ്. ഇതിന്റെ മുന്നോടിയായി മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും പത്ത് വിഭാഗങ്ങളിൽ (Department) 100 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാൻ കുവൈറ്റ് തീരുമാനിച്ചു.

മറൈൻ, ലിറ്ററേച്ചർ, മീഡിയ, ആർട്സ്, പബ്ലിക് റിലേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, അഡ്മിനിസ്ട്രേറ്റീവ് ഫോളോ അപ്, ഡവലപ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് എന്നീ വിഭാഗങ്ങളിലാണ് 100 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുക.

സേവനമേഖലയിൽ കുവൈറ്റ് 85 ശതമാനം ലക്ഷ്യമിട്ടെങ്കിലും 59 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

100 percent indigenization of ten government departments in Kuwait

COMMENTS

Wordpress (0)
Disqus ( )