കേരളത്തിൽ നിന്ന് കൊളംബോ വഴി ഗൾഫിലേക്ക് പോയാൽ ലാഭം 30,000 രൂപയിലേറെ

സമയം കുറച്ച് അധികമെടുക്കുമെങ്കിലും ഏകദേശം 30,000 രൂപയോളം ഇത്തരത്തിൽ യാത്ര ചെയ്താൽ ലാഭിക്കാം. | If you go from Kerala to the Gulf via Colombo the profit is more than Rs 30000

കേരളത്തിൽ നിന്ന് കൊളംബോ വഴി ഗൾഫിലേക്ക് പോയാൽ ലാഭം 30,000 രൂപയിലേറെ

തിരുവനന്തപുരം: കൊറോണ ലോക്ക്ഡൗണുകളിൽ ഇളവ് വരികയും ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ, കേരളത്തിൽ നിന്ന് കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള ടിക്കറ്റുകളുടെ നിരക്കിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇതിന് ഒരു പരിഹാരമാണ് കൊളംബോ വഴിയുള്ള ഗൾഫ് യാത്ര. സമയം കുറച്ച് അധികമെടുക്കുമെങ്കിലും ഏകദേശം 30,000 രൂപയോളം ഇത്തരത്തിൽ യാത്ര ചെയ്താൽ ലാഭിക്കാം.

നവംബർ ആദ്യവാരത്തിലെ കുവൈറ്റിലേക്കുള്ള ചില യാത്ര നിരക്കുകൾ പരിശോധിക്കാം. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് 88, 327 രൂപയാണ് വിമാന ടിക്കറ്റിന് ചാർജ്. 4 മണിക്കൂർ 55 മിനിറ്റ് കൊണ്ട് കുവൈറ്റിൽ എത്തും. അതേസമയം, കൊച്ചിയിൽ നിന്ന് കൊളംബോ, കൊളംബോയിൽ നിന്ന് ദുബായ്, ദുബായിൽ നിന്ന് കുവൈറ്റ് എന്നിങ്ങനെ യാത്ര ചെയ്താൽ ആകെ വരുന്ന ചെലവ് 25,864 രൂപ. പക്ഷേ, കൊച്ചിയിൽ നിന്ന് കുവൈറ്റിൽ എത്താൻ 24 മണിക്കൂറും അഞ്ചു മിനിറ്റും എടുക്കുമെന്ന് മാത്രം.

ഏതായാലും കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെടുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിന് ഇപ്പോൾ നല്ല തിരക്കാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നു കൊച്ചിയിൽ നിന്ന് പുറപ്പെട്ടാൽ നാളെ മാത്രമേ കുവൈറ്റിൽ എത്തൂ എന്നൊരു പ്രശ്നമുണ്ട്. എന്നാൽ, ഭീമൻ ടിക്കറ്റ് ചാർജിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഈ വഴിയാണ് ആശ്രയിക്കുന്നത്.

If you go from Kerala to the Gulf via Colombo the profit is more than Rs 30000

COMMENTS

Wordpress (0)
Disqus ( )