വിമാന യാത്രക്കൂലിയിലെ തീവെട്ടി കൊള്ള അവസാനിപ്പിക്കണം: നാഷണലിസ്റ്റ് കേരള കോൺഗ്രസ്

എയർപോർട്ടിൽ RTPCR ടെസ്റ്റിന് 2500 രൂപ ഈടാക്കുന്നു , പരമാവധി 500 രൂപയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിരക്ക്

വിമാന യാത്രക്കൂലിയിലെ തീവെട്ടി കൊള്ള അവസാനിപ്പിക്കണം: നാഷണലിസ്റ്റ് കേരള കോൺഗ്രസ്

ആലുവ : ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രക്കൂലി ഉയർന്ന നിലയിൽ തുടരുകയാണെന്നും ഈ പകൽക്കൊള്ള അവസാനിപ്പിക്കാൻ അടിയന്തിര നടപടി എടുക്കണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.

ഗൾഫിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചതിനു പിന്നാലെ, ഇവിടങ്ങളിലേക്ക് പോകാൻ മലയാളികൾ അടക്കമുള്ളവരുടെ തിരക്കാണ്. മാസങ്ങളായി തൊഴിലും വരുമാനവും ഇല്ലാതെ നിന്നവർ എങ്ങനെയെങ്കിലും ജോലി സ്ഥലത്ത് എത്താനാണ് ശ്രമിക്കുന്നത്. ഈ ദയനീയ അവസ്ഥ ചൂഷണം ചെയ്യാനാണ് വിമാനക്കമ്പനികൾ ശ്രമിക്കുന്നത്.

യുഎഇ യിലേക്കുള്ള ടിക്കറ്റ് പതിനായിരം രൂപയിൽ താഴെ ആയിരുന്നു ഇപ്പോൾ മുപ്പതിനായിരം രൂപയിലേറെ ആണിത്. സൗദിയിലേക്കുള്ള നിരക്ക് എഴുപതിനായിരത്തിന് മുകളിലായി. നിവൃത്തി ഇല്ലാത്തതിനാലാണ് അധിക നിരക്ക് നൽകി യാത്രക്കാർ ടിക്കറ്റ് എടുക്കുന്നത്

കോവിഡ് കാലത്തെ നഷ്ടം നികത്താൻ വിമാനകമ്പനികൾ ഈ അവസരം ഉപയോഗിക്കുന്നത് കടുത്ത അനീതിയാണ്. ചൂഷണം അവസാനിപ്പിക്കാൻ വിമാന കമ്പനികൾക്ക് വ്യോമയാന വകുപ്പ് നിർദ്ദേശം നൽകണം. നഷ്ടം നികത്താൻ കേന്ദ്രസർക്കാർ സഹായിക്കണമെന്ന വിമാന കമ്പനികളുടെ ആവശ്യവും പരിഗണിക്കണം.

യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ വിദേശകാര്യ വകുപ്പും വ്യോമയാന വകുപ്പും ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

ആർ റ്റി പി സി ആർ ടെസ്റ്റിന് എയർപോർട്ടുകളിൽ 2500 രൂപ ഈടാക്കുന്നത് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണന്നും ആദ്ദേഹം ആരോപിച്ചു. പരമാവധി 500 രൂപയാണ് ആർറ്റിപിസി ആറിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിരക്ക്.

Nationalist Kerala Congress says flight ticket charges remain high and urgent action should be taken to end this

COMMENTS

Wordpress (0)
Disqus ( )