കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം സൗദിയിൽ ഇരുനൂറിൽ താഴെയായി

42 പേർക്ക് കൂടി സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. | The number of people in critical condition affected by Covid has dropped to less than 200 in Saudi Arabia

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം സൗദിയിൽ ഇരുനൂറിൽ താഴെയായി

റിയാദ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉള്ളവരുടെ എണ്ണം സൗദി അറേബ്യയിൽ ഇരുന്നൂറിൽ താഴെയായി. നിലവിൽ 193 പേരാണ് കോവിഡ് ബാധിച്ച് സൗദിയിൽ ഗുരുതരാവസ്ഥയിൽ ഉള്ളത്. അതേസമയം,
42 പേർക്ക് കൂടി സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തത്. അസുഖം ബാധിച്ചവരിൽ 55 പേർ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ന് രാജ്യത്ത് 47,266 പി സി ആർ പരിശോധനകൾ ആണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,221 ആണ്. ഇതിൽ 5,36,281 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,722 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

സൗദി അറേബ്യയിൽ ഇതുവരെ 42,210,505 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.

The number of people in critical condition affected by Covid has dropped to less than 200 in Saudi Arabia

COMMENTS

Wordpress (0)
Disqus ( )