സൗദിയിൽ പരിശോധന ശക്തമായി; ഒരാഴ്ചക്കുള്ളിൽ പിടികൂടിയത് 14,000 ത്തോളം വിദേശികളെ

ഒരാഴ്ചക്കുള്ളിൽ സൗദിയിൽ നടത്തിയ പരിശോധനകളിൽ 13,795 നിയമ ലംഘകരെ പിടി കൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം

സൗദിയിൽ പരിശോധന ശക്തമായി; ഒരാഴ്ചക്കുള്ളിൽ പിടികൂടിയത് 14,000 ത്തോളം വിദേശികളെ

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൗദിയിൽ നടത്തിയ പരിശോധനകളിൽ 13,795 നിയമ ലംഘകരെ പിടി കൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇഖാമ നിയമ ലംഘനം നടത്തിയ 5749 പേരും തൊഴിൽ നിയമ ലംഘനം നടത്തിയ 1818 അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയ 6228 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 270 പേരെയും പിടികൂടിയിട്ടുണ്ട്. അതിൽ 35 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു.

അനധികൃത മാർഗങ്ങളിലൂടെ സൗദിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 21 പേരെയും നിയമ ലംഘകർക്ക് അഭയം നൽകിയ 54 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Saudi Ministry says 13,795 illegal immigrants have been arrested in Saudi Arabia

COMMENTS

Wordpress (0)
Disqus (0 )