സൗദിയിൽ റിയൽ എസ്റ്റേറ്റ്, സിനിമ മേഖലകളിലും സൗദിവത്ക്കരണം; തീരുമാനം പ്രാബല്യത്തിൽ

സിനിമാ ശാലകളിലെ ടിക്കറ്റ് വില്പന, സൂപർവൈസറി പ്രൊഫഷനുകൾ എന്നിവയെല്ലാം 100 ശതമാനം സൗദിവത്ക്കരണം നടത്തും

സൗദിയിൽ റിയൽ എസ്റ്റേറ്റ്, സിനിമ മേഖലകളിലും സൗദിവത്ക്കരണം; തീരുമാനം പ്രാബല്യത്തിൽ

റിയൽ എസ്റ്റേറ്റ്, സിനിമ മേഖലകളിലെ തൊഴിലുകൾ സൗദിവത്ക്കരിക്കുന്നതിനുള്ള തീരുമാനം ഒക്ടോബര1 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

പുതിയ തീരുമാന പ്രകാരം റിയൽ എസ്റ്റേറ്റ് മേഖലയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രൊഫഷനുകൾ 100 ശതമാനം സൗദിവത്ക്കരണം നടക്കണം.

ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ പൊതു മേഖലയിലെ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ 70 ശതമാനം സൗദിവത്ക്കരണം നടത്തും.

സിനിമാ ശാലകളിലെ ടിക്കറ്റ് വില്പന, സൂപർവൈസറി പ്രൊഫഷനുകൾ എന്നിവയെല്ലാം 100 ശതമാനം സൗദിവത്ക്കരണം നടത്തും.

അതേ സമയം പ്രൊജക്റ്റ് ഓപറേറ്റർ, ടെക്നിക്കൽ, സപ്പോർട്ട് പ്രൊഫഷനുകൾ, ഭക്ഷണ നിർമ്മാണം, റെസ്റ്റോറൻ്റ് തുടങ്ങീയവയിൽ 15 ശതമാനത്തിലധികം വിദേശികൾ പാടില്ല .

ക്ളീനിംഗ്, തൊഴിൽ, ലോഡിംഗ് അൺലോഡിംഗ് മേഖലകൾ എന്നിവ സൗദിവത്ക്കരണത്തിൽ നിന്ന് ഒഴിവാകും.

Saudi Ministry announced that the real estate and film sectors jobs are only for Saudi native

COMMENTS

Wordpress (0)
Disqus (0 )