കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് സൗദിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ കഴിയില്ല
രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് പൊതുവിടങ്ങളിൽ പ്രവേശനം നൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. | Those who have not completed the Covid vaccination will not be able to enter public places in Saudi Arabia
റിയാദ്: കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് ഇനി സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കില്ല. സൗദി ആഭ്യന്തരമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് പൊതുവിടങ്ങളിൽ പ്രവേശനം നൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ വിമാനയാത്ര, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള യാത്രകൾ എന്നിവയ്ക്ക് അനുമതിയുള്ളൂ. കൂടാതെ, വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം സ്ഥാപനങ്ങളിലെ പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് വിലക്കുണ്ടാകും.
ഒക്ടോബർ മാസം പത്താം തിയതി പുലർച്ചെ ആറുമണി മുതലായിരിക്കും ഈ വ്യവസ്ഥ നിലവിൽ വരിക. ഈ തീയതിക്ക് മുമ്പ് ആരോഗ്യവകുപ്പ് നിശ്ചയിച്ച രണ്ട് ഡോസ് വാക്സിൻ എല്ലാവരും എടുക്കേണ്ടതുണ്ട്. അതേസമയം, തവക്കല്‍ന ആപ്ലിക്കേഷനില്‍ വാക്സിനേഷന് ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിബന്ധനയിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Those who have not completed the Covid vaccination will not be able to enter public places in Saudi Arabia