കണ്ണൂരിൽ നിന്ന്​ ബഹ്​റൈനിലേക്ക്​ പുതിയ എയർ ഇന്ത്യ സർവിസ്

നവംബർ ഒന്നിനാണ് കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്ക് പുതിയ എയർ ഇന്ത്യ സർവിസ് ആരംഭിക്കുന്നത്

കണ്ണൂരിൽ നിന്ന്​ ബഹ്​റൈനിലേക്ക്​ പുതിയ എയർ ഇന്ത്യ സർവിസ്

കണ്ണൂരില്‍ നിന്നും ബഹ്റൈനിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം സർവിസ് ആരംഭിക്കുന്നു. കണ്ണൂരിലേക്ക് കൂടാതെ ബംഗളൂരുവിൽ നിന്ന് കൊച്ചി വഴി ബഹ്റൈനിലേക്ക് പുതിയ സർവിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. നവംബർ ഒന്നിനാണ് കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്ക് പുതിയ എയർ ഇന്ത്യ സർവിസ് ആരംഭിക്കുന്നത്.

വിൻറർ ഷെഡ്യൂളിലാണ് സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചില്‍ നിന്നും രണ്ട് സര്‍വീസ് ഒഴിവാക്കി ഒരെണ്ണം കണ്ണൂരിലേക്ക് മാറ്റാന്‍ കാരണം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യത്തിന് വേണ്ടിയാണ്. 254 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം ആണ് കണ്ണൂരില്‍ നിന്നും ബഹ്റൈനിലേക്ക് പോകുന്നത്.

എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന രീതിയില്‍ ആണ് വിമാന സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒന്നിടവിട്ട തിങ്കളാഴ്ചകളിലാണ് കണ്ണൂരില്‍ നിന്നും ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈനിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവര്‍ക്ക് വലിയ അനുഗ്രഹമായി മാറും. അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നുണ്ടാകും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് വലിയ വിമാനം ഷെഡ്യൂൾ ചെയ്ത സ്ഥിരം സർവിസ് ആരംഭിക്കുന്നത്. കൊവിഡ് കാലത്ത് ആണ് ചാര്‍ട്ടേഡായി വലിയ വിമാനങ്ങല്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നു.

അതേസമയം ബഹ്റൈനില്‍ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. യൂനിവേഴ്സിറ്റികളിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി തൊഴിലിനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഒരോ വര്‍ഷവും കൂടുകയാണെന്ന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.

സ്വകാര്യ മേഖലയിലടക്കം ആളുകളെ കൂടുതല്‍ ആയി നിയമിച്ചാല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സർക്കാര്‍ സ്ഥാപനങ്ങളില്‍ അല്ലാതെ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണം ബഹ്റൈനില്‍ കുറവാണ്. സ്വദേശികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആകര്‍ശിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാന്‍ ആണ് ഇപ്പോള്‍ ബഹ്റൈന്‍ ശ്രമിക്കുന്നത്.

ബഹ്റൈന്‍ ഏറ്റവും അവസാനം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 11,000 ത്തിലധികം സ്വദേശികൾ ആണ് ഒരോ വര്‍ഷവും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് 2,000 ത്തിലധികം ആയി മാറിയിരിക്കുന്നു. ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽ നിന്നു മാത്രം വര്‍ഷം തോറും 2,000 ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്.

ഒരോ വര്‍ഷവും തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ തൊഴിൽ വിപണിയിൽ വലിയ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുന്നതെന്ന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.

New Air India service from Kannur to Bahrain

COMMENTS

Wordpress (0)
Disqus (0 )