സൗദി അറേബ്യയിൽ ഇന്ന് അഞ്ച് കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് 50 പേർക്ക്

പുതിയതായി ഇന്ന് 50 പേർക്ക് കൂടി സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചു. | Five Covid deaths in Saudi Arabia today

സൗദി അറേബ്യയിൽ ഇന്ന് അഞ്ച് കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് 50 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേർ. ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. പുതിയതായി ഇന്ന് 50 പേർക്ക് കൂടി സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, 53 പേർ കോവിഡിൽ നിന്ന് രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയതായി നടന്ന 48,516 കോവിഡ് ടെസ്റ്റുകളിൽ നിന്നാണ് പുതിയ കോവിഡ് ബാധിതരെ കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 5,47,035 ആണ്. രോഗമുക്തരുടെ എണ്ണം 5,36,079 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവർ 8,709 ആണ്.

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 227 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനവും.

Five Covid deaths in Saudi Arabia today

COMMENTS

Wordpress (0)
Disqus (0 )