സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം; നടി സുഹാസിനി ജൂറി അധ്യക്ഷ
ഇത് ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നത്. | Actress Suhasini chairs the State Film Awards Jury
തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ (2020) കേരള സംസ്ഥാന ഫിലിം അവാർഡിനുള്ള അന്തിമ ജൂറി അധ്യക്ഷയായി നടി സുഹാസിനിയെ നിയമിച്ചു. പ്രഥമിക ജൂറി അധ്യക്ഷൻമാരായി സംവിധായകൻ ഭദ്രനെയും കന്നഡ സംവിധായകൻ പി.ശേഷാദ്രിയെയും നിയമിച്ചു. ഇത് ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നത്.
ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത് 80 സിനിമകളാണ്. ഒക്ടോബർ രണ്ടാം വാരത്തോടെ അവാർഡ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരും മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ നിമിഷ സജയൻ, പാർവതി തിരുവോത്ത്, ശോഭന, അന്ന ബെൻ, സംയുക്ത മേനോൻ തുടങ്ങിയവരും രംഗത്തുണ്ട്.
മികച്ച സംവിധായകരാകാൻ ഒരു വലിയ നിര തന്നെയുണ്ട്. മഹേഷ് നാരായണ്‍, സിദ്ധാര്‍ഥ് ശിവ, ജിയോ ബേബി, അശോക് ആര്.നാഥ്, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ എന്നീ ആറ് സംവിധായകരുടെ രണ്ട് സിനിമകള്‍ വീതമാണ് അവാര്‍ഡിന് മത്സരിക്കുന്നത്.
Actress Suhasini chairs the State Film Awards Jury