പ്രവാസിയുടെ മൂന്നു വയസ്സുള്ള മകൻ കണ്ണൂരിൽ സ്ലൈഡിംഗ് ഗേറ്റ് തലയില്‍ വീണ് മരിച്ചു
പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകനായ ഹൈദർ ആണ് മരിച്ചത്. | The three-year-old died when the sliding gate fell on his head in Kannur
കണ്ണൂര്‍: സ്ലൈഡിംഗ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ ഉരുവാച്ചാലില്‍ ആണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് ആയിരുന്നു സംഭവം. പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകനായ ഹൈദർ ആണ് മരിച്ചത്.
അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുകയായിരുന്നു. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു.
പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.
The three-year-old died when the sliding gate fell on his head in Kannur