‘കുവൈറ്റിലെ ജനജീവിതം സാധാരണനിലയിലേക്ക്’: ആരോഗ്യമന്ത്രി ഡോ ബാസൽ അൽ സബഹ്

ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയ ഭാഗ്യമുള്ള വളരെ കുറച്ച് രാജ്യങ്ങളിൽ കുവൈറ്റുമുണ്ടെന്ന് കുവൈറ്റിലെ ആരോഗ്യമന്ത്രി ഡോ ബാസൽ അൽ സബഹ് പറഞ്ഞു. | Kuwait Health Minister Dr Basel Al Sabah says Life in Kuwait is back to normal

‘കുവൈറ്റിലെ ജനജീവിതം സാധാരണനിലയിലേക്ക്’: ആരോഗ്യമന്ത്രി ഡോ ബാസൽ അൽ സബഹ്

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരി ജീവനെയും ജീവിതത്തെയും കവർന്നെടുത്തപ്പോൾ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിച്ച് കുവൈറ്റ്. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയ ഭാഗ്യമുള്ള വളരെ കുറച്ച് രാജ്യങ്ങളിൽ കുവൈറ്റുമുണ്ടെന്ന് കുവൈറ്റിലെ ആരോഗ്യമന്ത്രി ഡോ ബാസൽ അൽ സബഹ് പറഞ്ഞു.

കുവൈറ്റിലെ ജനജീവിതം സാധാരണനിലയിൽ ആയിരിക്കുകയാണ്. വാക്സിനേഷൻ നടപടികൾ രാജ്യത്ത് വളരെ മികച്ച രീതിയിൽ തന്നെ പോയ്കൊണ്ടിരിക്കുകയാണ്. എല്ലാം ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. ചില പ്രവർത്തനങ്ങൾക്ക് ഇവിടെ നിയന്ത്രണങ്ങളുണ്ട്. എന്നാൽ, അത് നേരത്തേതിലും കുറഞ്ഞ നിലയിലാണ്.

കുവൈറ്റും ലോകത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ, ലോകം മുഴുവൻ ഈ മഹാമാരിയിൽ നിന്ന സുഖമാകാതെ നമ്മൾ മാത്രമായി സുഖം പ്രാപിക്കില്ല. അഞ്ചു വയസു മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി ലഭിച്ചാൽ വാക്സിൻ നൽകാൻ കുവൈറ്റ് സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

Kuwait Health Minister Dr. Basel Al Sabah says Life in Kuwait is back to normal

COMMENTS

Wordpress (0)
Disqus ( )