ലോകത്തെ ഏറ്റവും മികച്ച നഗരങ്ങൾ ഏതൊക്കെ? അഞ്ചാം സ്ഥാനത്ത് ദുബായ്

ലോകത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫ തിരഞ്ഞെടുക്കപ്പെട്ടു. | Dubai is the fifth-best city in the world

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങൾ ഏതൊക്കെ? അഞ്ചാം സ്ഥാനത്ത് ദുബായ്

ദുബായ്: ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ച് ദുബായ്. അഞ്ചാം സ്ഥാനമാണ് ദുബായ് നേടിയിരിക്കുന്നത്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബായ് അഞ്ചാമത് എത്തിയത്.

വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മ്യൂസിയങ്ങള്‍, കല, സംസ്‌കാരം, കാലാവസ്ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, വിമാനത്താവളം ഇവയെല്ലാം പരിഗണിച്ചാണ് റാങ്കിങ്ങ് വിലയിരുത്തിയത്. ഒപ്പം ഗൂഗിള്‍ സെർച്ചും ഫേസ്ബുക്ക് ചെക് ഇൻ, ഇന്‍സ്റ്റാഗ്രാം ഹാഷ്ഗാട് എന്നിവയും വിലയിരുത്തിയിട്ടുണ്ട്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലണ്ടൻ ആണുള്ളത്. പാരീസ്, ന്യൂയോർക്ക്, മോസ്കോ എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. ലോകത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫ തിരഞ്ഞെടുക്കപ്പെട്ടു.

ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. ലോകത്തിലെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് ബുര്‍ജ് ഖലീഫ ആയിരുന്നു. നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്.

Dubai is the fifth-best city in the world

COMMENTS

Wordpress (0)
Disqus ( )