വാതിലുകൾ മാറ്റി കടകളിൽ മോഷണം; ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ

ദോഫാർ ഗവർണറേറ്റിലെ കടകളിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. | Two arrested in Oman for theft

വാതിലുകൾ മാറ്റി കടകളിൽ മോഷണം; ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ

മസ്‌കറ്റ്: കടകളിൽ മോഷണം നടത്തിയ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ദോഫാർ ഗവർണറേറ്റിലെ കടകളിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.

കടകളുടെ വാതിലുകൾ മാറ്റി അകത്തു കടന്നായിരുന്നു ഇവർ മോഷണം നടത്തി വന്നിരുന്നത്. പിടിയിലായവരുടെ പക്കൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവർക്ക് എതിരായ നിയമനടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

Two arrested in Oman for theft

COMMENTS

Wordpress (0)
Disqus (0 )