ഇന്ത്യയിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാൻ നിരോധിച്ചു
ഇന്ത്യയെ കൂടാതെ പാകിസ്ഥാനിൽ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. | Oman bans imports of birds from India and Pakistan
മസ്കറ്റ്: ഇന്ത്യയുൾപ്പെടെ രണ്ട് രാജ്യങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി ഒമാൻ. ഇന്ത്യയെ കൂടാതെ പാകിസ്ഥാനിൽ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഒമാനിലെ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നും പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ നിന്നും ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചു.
മന്ത്രാലയത്തിന്റെ അറിയിപ്പില്‍ രാജ്യത്തെ അംഗീകൃത വളര്‍ത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനം നിലനില്‍ക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Oman bans imports of birds from India and Pakistan