പാലിൽ ഉറക്കഗുളിക ചേർത്ത് നൽകി മയക്കിയതിനു ശേഷം ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; മകളുമായി ഭർത്താവ് ഒളിവിൽ

ഇരുപത്തിയെട്ടുകാരനായ തിരുപ്പത്തൂർ സ്വദേശി സത്യമൂർത്തിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. | 28 year old man set ablaze his wife in chennai

പാലിൽ ഉറക്കഗുളിക ചേർത്ത് നൽകി മയക്കിയതിനു ശേഷം ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; മകളുമായി ഭർത്താവ് ഒളിവിൽ

ചെന്നൈ: ഭാര്യയ്ക്ക് പാലിൽ ഉറക്കഗുളിക ചേർത്ത് നൽകി മയക്കിയതിനു ശേഷം ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിനു ശേഷം ഇയാൾ മുന്നു വയസുള്ള മകളെയും കൊണ്ട് ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇരുപത്തിയെട്ടുകാരനായ തിരുപ്പത്തൂർ സ്വദേശി സത്യമൂർത്തിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.

ഇതിനിടെ തന്റെ രണ്ടു വൃക്കകൾ തകരാറിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശം ഇയാൾ വാട്സാപ്പിൽ ബന്ധുക്കൾക്ക് അയച്ചിരുന്നു. ആരും തന്നെ അന്വേഷിക്കരുതെന്നും ഭാര്യ ദിവ്യയെ കൊന്ന് താനും ആത്മഹത്യ ചെയ്യുമെന്നും ഓഡിയോയിൽ ഇയാൾ വ്യക്തമാക്കുന്നു.

കുടുംബവഴക്കിനെ തുടർന്ന് ദിവ്യ കുറച്ചു ദിവസങ്ങളായി സ്വന്തം വീട്ടിൽ ആയിരുന്നു. എന്നാൽ, ഒരുമിച്ച് ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് സത്യമൂർത്തി കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. തുടർന്നാണ് പാലിൽ ഉറക്കഗുളിക ചേർത്ത് നൽകി പെട്രോൾ ഒഴിച്ച് തീ കത്തിച്ചത്. അതീവഗുരുതരമായി പൊള്ളലേറ്റ ദിവ്യ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

28 year old man set ablaze his wife in chennai

COMMENTS

Wordpress (0)
Disqus ( )