സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സൗദി അറേബ്യയിലെ തായിഫിൽ ആണ് അപകടം ഉണ്ടായത്. | A young man from Malappuram died in a car accident in Saudi Arabia

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവിന് സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം.
മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയാണ് ചോലമുക്ക് കരിപ്പാലക്കണ്ടി വീരാൻ കുട്ടിയുടെ മകൻ നിയാസാണ് മരിച്ചത്. സൗദി അറേബ്യയിലെ തായിഫിൽ ആണ് അപകടം ഉണ്ടായത്.

മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു നിയാസ്. മൃതദേഹം ഇപ്പോൾ തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.

നഫീസയാണ് നിയാസിന്റെ മാതാവ്. നിഷാദ്, നിസാം, നിസാർ എന്നിവരാണ് സഹോദരങ്ങൾ. നടപടി ക്രമങ്ങൾക്ക്‌ തായിഫ് കെ എം സി സി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നേതൃത്വം നൽകുന്നുണ്ട്.

A young man from Malappuram died in a car accident in Saudi Arabia

COMMENTS

Wordpress (0)
Disqus ( )