Canada | ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്ക് പിന്‍വലിച്ചു; വിമാന സര്‍വീസുകള്‍ നാളെ മുതല്‍
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒരു മാസത്തിലേറെയായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച് കാനഡ
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒരു മാസത്തിലേറെയായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച് കാനഡ. സെപ്റ്റംബര്‍ 27 മുതല്‍ ഇന്ത്യ-കാനഡ യാത്രാ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള എല്ലാ സ്വകാര്യ-വാണിജ്യ വിമാന സര്‍വീസുകള്‍ക്കും സെപ്റ്റംബര്‍ 26 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോ നയിക്കുന്ന ഫെഡറല്‍ ഭരണകൂടം അറിയിച്ചത്. നിലവില്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കാനഡയില്‍ പ്രവേശിക്കാം.
അതേസമയം ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ വഴി കാനഡയിലെത്തുന്ന യാത്രക്കാര്‍ക്ക് വ്യത്യസ്ത മാര്‍ഗ നിര്‍ദേശങ്ങളാണ് ഉള്ളത്. ഇടനിലയില്‍ വരുന്ന രാജ്യത്ത് എത്തിയാല്‍ അവിടെ കൊറോണ പരിശോധിക്കുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തുകയും വേണം.
എന്നാല്‍ ചില രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന നടത്താനുള്ള സൗകര്യം ലഭ്യമാകണമെന്നില്ല. അങ്ങനെയെങ്കില്‍ പരോക്ഷമായി യാത്ര ചെയ്ത് കാനഡയിലെത്തുന്ന ഇന്ത്യന്‍ യാത്രക്കാര്‍ ജാഗ്രത സ്വീകരിക്കണം.
പല രാജ്യങ്ങളിലും ഇപ്പോഴും ഇന്ത്യന്‍ യാത്രക്കാരെ അനുവദിച്ചു തുടങ്ങിയിട്ടില്ല. മുമ്ബ് കൊറോണ പോസിറ്റീവായെന്ന പശ്ചാത്തലമുള്ളവരെയും ചില രാജ്യങ്ങളില്‍ പ്രവേശിപ്പിക്കുന്നതല്ല.
Canada lifts travel ban on Indian travelers