പത്തു മിനിറ്റ് കൊണ്ട് ഒന്നരലിറ്റർ കൊക്കകോള കുടിച്ചിറക്കി; 22കാരന് ദാരുണാന്ത്യം

വയറിൽ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ട് കൊണ്ടാണ് യുവാവ് മരണപ്പെട്ടതെന്ന് ഡോക്ടർമാരെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. | Man dies after drinking one and half Litre bottle of Coca-Cola in 10 minutes

പത്തു മിനിറ്റ് കൊണ്ട് ഒന്നരലിറ്റർ കൊക്കകോള കുടിച്ചിറക്കി; 22കാരന് ദാരുണാന്ത്യം

ബീജിംഗ് (ചൈന): പത്തു മിനിറ്റ് സമയം കൊണ്ട് ഒന്നര ലിറ്റർ കൊക്ക കോള കുടിച്ചു തീർത്ത യുവാവിന് ദാരുണാന്ത്യം. കൊക്കകോള കുടിച്ചതിനെ തുടർന്ന് വയറിൽ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ട് കൊണ്ടാണ് യുവാവ് മരണപ്പെട്ടതെന്ന് ഡോക്ടർമാരെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

കോള കുടിച്ചതിനു ശേഷം യുവാവിന് അസഹ്യമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അസഹ്യമായ ചൂടിനെ തുടർന്ന് ശരീരം തണുപ്പിക്കുന്നതിനു വേണ്ടി ആയിരുന്നു കോള കുടിച്ചതെങ്കിലും അത് ജീവനെടുക്കുകയായിരുന്നു.
ചൈനയിലെ ബീജിംഗിലാണ് സംഭവം.

ഇത്രയധികം കൊക്കോകോള വളരെ പെട്ടെന്ന് അകത്താക്കിയതു കൊണ്ട് ശരീരത്തിൽ ഗ്യാസ് നിറഞ്ഞെന്നും തുടർന്ന് കരളിന് വേണ്ട ഓക്സിജൻ കിട്ടാതെ യുവാവ് മരണപ്പെട്ടു എന്നുമാണ് ഡോക്ടർമാർ പറയുന്നത്. വയറിനുള്ളിൽ ഉരുണ്ടുകൂടിയ ഗ്യാസ് യുവാവിന്റെ പോർട്ടൽ ഞരമ്പിലേക്ക് തുളച്ചു കയറുകയും, അങ്ങനെ കരളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട യുവാവ് മരിക്കുകയുമാണ് ഉണ്ടായതെന്നാണ് ഡോക്ടർമാർ ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞത്.

വേറെ രോഗമൊന്നും ഇല്ലാതിരുന്ന ഈ യുവാവിന് വയറുവേദനയ്ക്ക് പുറമേ ആശുപത്രിയിൽ എത്തിയ സമയത്ത് കൂടിയ ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, കൂടിയ ശ്വാസഗതി എന്നീ  ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഹെപ്പാറ്റിക്ക് ഇസ്കീമിയ അഥവാ ഷോക്ക് ലിവർ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

Man dies after drinking one and half Litre bottle of Coca-Cola in 10 minutes

COMMENTS

Wordpress (0)
Disqus ( )