എട്ടു വയസുകാരനായ അറബ് ബാലനെ പീഡിപ്പിച്ചു; പ്രവാസി യുവാക്കൾക്ക് ജയില്‍ ശിക്ഷയും പിന്നെ നാടുകടത്തലും
ജയിൽ ശിക്ഷ പൂർത്തിയായതിനു ശേഷം നാടു കടത്താനാണ് കോടതി വിധിച്ചത്. | Two expatriate youths have been convicted of raping an eight-year-old boy in UAE
അജ്‍മാന്‍: എട്ടു വയസുകാരനായ അറബ് ബാലനെ പീഡിപ്പിച്ച സംഭവത്തിൽ പ്രവാസികളായ യുവാക്കൾക്ക് ശിക്ഷ വിധിച്ചു. 20 വയസും 31 വയസും പ്രായമുള്ള ഏഷ്യക്കാരായ യുവാക്കളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറു മാസം ജയിൽ ശിക്ഷ. ജയിൽ ശിക്ഷ പൂർത്തിയായതിനു ശേഷം നാടു കടത്താനാണ് കോടതി വിധിച്ചത്.
ഒരു ഗ്രോസറി സ്റ്റോറിൽ വെച്ച് ഈ യുവാക്കൾ എട്ടു വയസുകാരനായ അറബ് ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മേയ് ഇരുപതിനാണ് പീഡനത്തിന് ഇരയായ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്ന ദിവസം വൈകുന്നേരം നാലു മണിയോടെയാണ് പീഡനം നടന്നത്.
സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ – കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ താഴെയുള്ള ഗ്രോസറി സ്റ്റോറിൽ ബ്രഡ് വാങ്ങാനായി പോയതായിരുന്നു എട്ടു വയസുകാരൻ. എന്നാൽ, കുട്ടി തിരിച്ചെത്താൻ അകാരണമായി വൈകി. ഇതോടെ കുട്ടിയെ അന്വേഷിക്കാൻ കുട്ടിയുടെ മൂത്ത സഹോദരനെ പറഞ്ഞയച്ചു.
ഗ്രോസറി സ്റ്റോറിലെ മാനേജരും മറ്റൊരാളും ചേർന്ന് തന്നെ പിടിച്ചു വെച്ചുവെന്നും പീഡിപ്പിച്ചുവെന്നും കുട്ടി സഹോദരനോട് വെളിപ്പെടുത്തി. പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ഇവർ തങ്ങളുടെ ഫോണുകളിൽ പകർത്തുകയും ചെയ്തിരുന്നു. പരാതി ലഭിച്ച ഉടനെ സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Two expatriate youths have been convicted of raping an eight-year-old boy in UAE