എടിഎമ്മില്‍ കണ്ടെത്തിയ പണം അധികൃതരെ ഏല്‍പ്പിച്ചു; ഇന്ത്യക്കാരന് യുഎഇയില്‍ ആദരം

പ്രവാസി ഇന്ത്യക്കാരനായ പാണ്ഡ്യനെയാണ് പൊലീസ് ആദരിച്ചത്. പ്രശംസാപത്രവും പാരിതോഷിതവും നൽകി ആയിരുന്നു ആദരം. | UAE pays tribute to Indian man for handing over cash found at ATMs

എടിഎമ്മില്‍ കണ്ടെത്തിയ പണം അധികൃതരെ ഏല്‍പ്പിച്ചു; ഇന്ത്യക്കാരന് യുഎഇയില്‍ ആദരം

അജ്മാന്‍: എ ടി എമ്മിൽ നിന്ന് ഉടമകളില്ലാതെ കണ്ടെത്തിയ പണം അധികൃതരെ ഏൽപ്പിച്ച പ്രവാസി ഇന്ത്യക്കാരന് യു എ ഇയുടെ ആദരം. പ്രവാസി ഇന്ത്യക്കാരനായ പാണ്ഡ്യനെയാണ് പൊലീസ് ആദരിച്ചത്.
പ്രശംസാപത്രവും പാരിതോഷിതവും നൽകി ആയിരുന്നു ആദരം.

എ ടി എമ്മിൽ കയറിയ പാണ്ഡ്യൻ മെഷീനിൽ പണം ഇരിക്കുന്നത് കാണുകയായിരുന്നു. നേരത്തെ, പണം പിൻവലിച്ചയാൾ രസീത് മാത്രം കൈപ്പറ്റി പണം എടുക്കാതെ പോകുകയായിരുന്നു. തൊട്ടു പിന്നാലെ പണം എടുക്കാൻ എടിഎമ്മിൽ കയറിയ പാണ്ഡ്യൻ കണ്ട പണം എത്രയും പെട്ടെന്ന് അധികൃതരെ ഏൽപ്പിക്കുകയിയിരുന്നു.

ഇത്തരത്തിൽ പണം എടുക്കാൻ മറന്നുപോയ ആളെക്കുറിച്ചോർത്ത് തനിക്ക് വിഷമം തോന്നിയെന്നും പണം മറന്നുവെച്ചു പോയ ആളുടെ സ്ഥാനത്ത് തന്നെ സങ്കൽപിച്ചപ്പോൾ എത്രയും വേഗം അത് അധികൃതരെ ഏൽപിക്കാനാണ് തോന്നിയതെന്നും പാണ്ഡ്യൻ പറഞ്ഞു. ഇത് സമൂഹത്തിനോടുള്ള ഉത്തരവാദിത്തമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

എ ടി എമ്മിൽ നിന്ന് കണ്ടെത്തിയ പണം അധികൃതരെ ഏൽപിച്ച പാണ്ഡ്യൻ സമൂഹത്തിന് നല്ലൊരു മാതൃകയാണെന്നും പൊലീസിനോട് സഹകരിക്കുന്ന ഇത്തരം വ്യക്തികളെ ആദരിക്കുന്നതിൽ പൊലീസ് വകുപ്പ് കാണിക്കുന്ന താല്‍പ്പര്യവും ഇതിലൂടെ വ്യക്തമാകുന്നതായി പൊലീസിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ഓഫീസ് മേധാവിയായ ലെഫ്. കേണല്‍ അബ്ദുല്ല ഖല്‍ഫാന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

UAE pays tribute to Indian man for handing over cash found at ATMs

COMMENTS

Wordpress (0)
Disqus (0 )