കോവിഡ്: സൗദിയിൽ അഞ്ചു മരണം; സുഖം പ്രാപിച്ചത് 72 പേർ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 57 പേർക്ക് രോഗം സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. | In Saudi Arabia 72 more Covid victims have recovered
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ സൗദി അറേബ്യയിൽ ഇന്ന് 72 പേർ കൂടി സുഖം പ്രാപിച്ചു. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 57 പേർക്ക് രോഗം സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ന് 51,621 ആർ.ടി പി.സി.ആർ പരിശോധനകൾ രാജ്യത്ത് നടന്നു. രാജ്യത്ത് ഇതുവരെ ആകെ 5,46,792 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ തന്നെ ആകെ 5,35,783 പേർ രോഗമുക്തരായി. 8,684 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.
2,325 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 279 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്.
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,288,515 ഡോസ് കവിഞ്ഞു.
In Saudi Arabia 72 more Covid victims have recovered